കുമളി: രണ്ടുമാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം മുല്ലപ്പെരിയാറിൽനിന്ന് ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടു. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ധനകാര്യ മന്ത്രിയുമായ ഒ. പന്നീ൪ ശെൽവമാണ് തേക്കടി ഷട്ടറിലെ സ്വിച്ച് ഓൺ ചെയ്ത് ജലം തുറന്നുവിട്ടത്. മുല്ലപ്പെരിയാറിൽനിന്ന് ജലം എടുക്കുന്നത് മാ൪ച്ച് 21 നാണ് തമിഴ്നാട് നി൪ത്തിവെച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 108 അടിയിലേക്ക് താഴ്ന്നതോടെയാണ് ജലമെടുക്കുന്നത് വാ൪ഷിക അറ്റകുറ്റപ്പണിക്കായി നി൪ത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തേക്കടി ഷട്ടറിലെത്തിയ മന്ത്രിയും സംഘവും തമിഴ്നാട് ക൪ഷകസംഘത്തിൻെറ നേതൃത്വത്തിൽ ഹിന്ദു-മുസ്ലിം ആചാരപ്രകാരം നടത്തിയ പ്രാ൪ഥനകളിൽ പങ്കെടുത്ത ശേഷമാണ് ഷട്ട൪ തുറന്നത്. അണക്കെട്ടിൽ നിലവിൽ 112 അടി ജലമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.