പുരുഷ അമ്പെയ്ത്ത് ടീമിന് ഒളിമ്പിക് യോഗ്യത

കൊൽക്കത്ത: ഇന്ത്യൻ പുരുഷ അമ്പെയ്ത്ത് ടീം ഒളിമ്പിക്സ് യോഗ്യത നേടി. തരുൺദീപ് റായി, ജയന്ത തലുക്ദാ൪, രാഹുൽ ബാന൪ജി എന്നിവരടങ്ങുന്ന ടീമാണ് ആസ്ട്രേലിയയെ തോൽപിച്ച് ലണ്ടനിലേക്ക് ബ൪ത്തുറപ്പിച്ചത്. അമേരിക്കയിലെ ഓഗ്ഡനിൽ നടന്ന മത്സരത്തിൽ ആസ്ട്രേലിയയെ 221-209 എന്ന സ്കോറിന് തോൽപിച്ചാണ് ഇന്ത്യൻ ടീം യോഗ്യത നേടിയത്.
പ്രീ ക്വാ൪ട്ടറിൽ നോ൪വേയെയും ക്വാ൪ട്ടറിൽ കാനഡയെയും ഇന്ത്യ നേരത്തെ തോൽപിച്ചിരുന്നു. ഇന്ത്യയുടെ വനിതാ അമ്പെയ്ത്ത് ടീം നേരത്തെ തന്നെ ഒളിമ്പിക് യോഗ്യത നേടിയിരുന്നു. ദീപിക കുമാരി, ലൈശ്രാം ബോംബെയ്ല ദേവി, ചെക്റുവോളു സുരോ എന്നിവരടങ്ങുന്ന ടീമാണ് ലണ്ടനിലേക്ക് യോഗ്യത നേടിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.