ഡിജു-ജ്വാല സഖ്യം പുറത്ത്

സിംഗപ്പൂ൪: മലയാളി താരം വി.ഡിജുവും ജ്വാലാ ഗുട്ടയും ചേ൪ന്ന ജോടി സിംഗപ്പൂ൪ ഓപൺ സൂപ്പ൪ സീരീസ് ബാഡ്മിന്റണിന്റെ മിക്സഡ് ഡബ്ൾസിൽ ക്വാ൪ട്ട൪ ഫൈനലിൽ തോറ്റു പുറത്തായി. ലണ്ടൻ ഒളിമ്പിക്സിനു മുന്നോടിയായി അവസാന ടൂ൪ണമെന്റിന് കളത്തിലിറങ്ങിയ ആറാം സീഡായ ഇന്ത്യൻ സഖ്യം 21-13, 14-21, 17-21ന് ഹുങ് ലിങ് ചെൻ-വെൻ സിങ് ചെങ് ജോടിയോട് പൊരുതിത്തോറ്റു. രണ്ടാം സീഡായ ചൈനീസ് തായ്പേയി സഖ്യത്തിനെതിരെ ആദ്യസെറ്റ് നേടി പ്രതീക്ഷ പുല൪ത്തിയ ശേഷമാണ് ഇരുവരും മുട്ടുമടക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.