പെട്രോള്‍ വില ഉടന്‍ കുറയില്ലെന്ന് മന്ത്രി

ന്യൂദൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും പെട്രോൾ വില ഉടൻ കുറക്കാൻ സാധിക്കില്ലെന്ന് പെട്രോളിയം മന്ത്രി ജയ്പാൽ റെഡ്ഡി പറഞ്ഞു. ദൽഹിയിൽ മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ ലഭിക്കുന്ന കുറവ് രൂപയുടെ മൂല്യത്തക൪ച്ചയിലൂടെ നഷ്ടമാവുകയാണ്. അതിനാൽ  പെട്രോൾ വില പെട്ടെന്ന് കുറക്കാൻ സാധിക്കില്ല. സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
മേയ് 23ന് എട്ടു രൂപയാണ് പെട്രോൾ വിലയിൽ എണ്ണക്കമ്പനികൾ കൂട്ടിയത്. അന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോള൪ എന്ന നിലയിലായിരുന്നു. അത് 105 ഡോളറിലേക്ക് താണപ്പോൾ ജൂൺ രണ്ടിന് പെട്രോൾ വില രണ്ടു രൂപ കുറക്കാൻ ജൂൺ രണ്ടിന് എണ്ണക്കമ്പനികൾ തയാറായിരുന്നു. വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില 96 ഡോളറാണ്. എല്ലാ മാസവും ഒന്നാം തീയതിയും 15ാം തീയതിയും ക്രൂഡ് ഓയിൽ വിലയും രൂപയുടെ മൂല്യവും കണക്കാക്കി പെട്രോൾ വില എണ്ണക്കമ്പനികൾ പുനരവലോകനം ചെയ്യാറുണ്ട്.  
അടുത്ത മാസം ഒന്നിന് ചേരുന്ന  യോഗത്തിലും വില കുറക്കില്ലെന്നാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.