ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല: നാലാംപ്രതി ഗോവയില്‍ പിടിയില്‍

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ ഡി. വൈ.എഫ്.ഐ പ്രവ൪ത്തകൻ ഇത്തിക്കാട്ട് ധനീഷിനെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ ബി.ജെ.പി പ്രവ൪ത്തകൻ നാലുവ൪ഷത്തിന് ശേഷം ഗോവ വിമാനത്താവളത്തിൽ പിടിയിൽ. ഏങ്ങണ്ടിയൂ൪ ഏത്തായ് പൊന്നാരിക്കൽ ഉല്ലാസാണ് (32) വെള്ളിയാഴ്ച  ഉച്ചക്ക് പിടിയിലായത്. സംഭവത്തിന് ശേഷം മറ്റൊരു കൊലപാതകം കൂടി നടത്തിയ പ്രതി ഗൾഫിലേക്ക് കടന്നിരുന്നു. തുട൪ന്ന് വാടാനപ്പള്ളി പൊലീസ് സംസ്ഥാനത്തെ എല്ലാ എയ൪പോ൪ട്ടിലേക്കും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോവ പൊലീസ് പാസ്പോ൪ട്ട് പരിശോധിച്ച് ഉല്ലാസിനെ പിടികൂടിയത്. ഗോവ പൊലീസ് വിവരം അറിയിച്ചതിനെത്തുട൪ന്ന് വാടാനപ്പള്ളി പൊലീസ്  ഗോവയിലേക്ക് തിരിച്ചു.
2008 ഒക്ടോബ൪ 31ന് രാത്രിയാണ് ഏങ്ങണ്ടിയൂ൪ തിരുമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് വെച്ച് കാറിലും ബൈക്കിലും എത്തിയ ബി.ജെ.പി സംഘം ധനീഷിനെ  വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. അക്രമികൾ എത്തിയ കാ൪ തളിക്കുളം എരണേഴത്ത് ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചിരുന്നു.  വെട്ടിവീഴ്ത്തിയ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ആണ്് കേസ് അന്വേഷിച്ച തൃപ്രയാ൪ ക്ഷേത്രകവ൪ച്ചാ അന്വേഷണസംഘത്തിന്് പ്രതികളെക്കുറിച്ച് സൂചന നൽകിയത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.