ഇ-മെയില്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന് ഐ.ബിയില്‍ നിയമനം

തിരുവനന്തപുരം: സമൂഹത്തിലെ വിവിധ മേഖലകളിലുള്ള 268 പേരുടെ ഇ-മെയിൽ വിശദാംശങ്ങൾ ചോ൪ത്താൻ ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥൻ രഹസ്യമായി കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയിൽ ഡെപ്യൂട്ടേഷനിൽ പോയി. അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവള എമിഗ്രേഷൻ വിഭാഗത്തിൽ ഐ.ബിയുടെ എഫ്ആ൪.സിയായി നിയമിച്ചു. സംസ്ഥാന ഇൻറലിജൻസ് എസ്.പിയായിരുന്ന കെ.കെ. ജയമോഹനാണ് നിയമനം ലഭിച്ചത്. 268 പേരുടെ ലിസ്റ്റ് ഹൈടെക് സെല്ലിന് കൈമാറിയ ശേഷം ഇവ൪ക്ക് സിമി ബന്ധമുണ്ടെന്നും ഇ-മെയിൽ പരിശോധിക്കണമെന്നും നി൪ദേശിച്ച ജയമോഹൻെറ നടപടി വിവാദമായിരുന്നു.
‘സിമി ബന്ധം’ എന്ന് രേഖപ്പെടുത്തിയത് വീഴ്ചയാണെന്നും നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കിയെങ്കിലും നടപടിയെടുത്തില്ല. അതിന് പകരം ഹൈടെക്സെല്ലിൽനിന്ന് ഈ നി൪ദേശം ചോ൪ത്തി നൽകിയെന്നാരോപിച്ച് എസ്.ഐ ബിജുവിനെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിയമനം നേടിയത്. ഐ.പി.എസ് ലഭിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിൻെറ പേര് ഐ.പി.എസ് നൽകാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി സ൪ക്കാ൪ ശിപാ൪ശ ചെയ്യുമെന്നുമറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.