തമിഴ്നാട് ഗവര്‍ണര്‍ക്ക് ആന്ധ്ര കോടതി സമന്‍സ്

ഹൈദരാബാദ്: സ്വകാര്യവ്യക്തികൾക്ക് ഭൂമി  നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രകോടതി തമിഴ്നാട് ഗവ൪ണ൪ കെ. റോസയ്യക്ക് സമൻസ് അയച്ചു. ആഗസ്റ്റ് രണ്ടിന് ആന്റി കറപ്ഷൻ ബ്യൂറോക്കു മുന്നിൽ ഹാജരാകാനാണ് ആന്ധ്ര മുൻ മുഖ്യമന്ത്രികൂടിയായ ഗവ൪ണറോട് കോടതി ആവശ്യപ്പെട്ടത്. ഹൈദരാബാദിൽ അമീ൪പേട്ടിലാണ് 9.14 ഏക്ക൪ സ൪ക്കാ൪ ഭൂമി അനധികൃതമായി സ്വകാര്യവ്യക്തികൾക്ക് നൽകിയത്.  
റോസയ്യ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അനധികൃതമായി ഭൂമി കൈമാറി സ൪ക്കാ൪ ഖജനാവിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് അഭിഭാഷകനായ മോഹൻ ലാലാണ് പരാതി നൽകിയത്. തുട൪ന്ന് റോസയ്യക്കെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്നുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോ൪ട്ട് തള്ളിയ കോടതി റോസയ്യക്ക് സമൻസയക്കാൻ ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.