മകളെ പീഡിപ്പിച്ച ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഉടന്‍

ബംഗളൂരു: മകളെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ പാസ്കൽ മസൂറിയെ ഉടൻ അറസ്റ്റ് ചെയ്യാനും ഇന്ത്യയിൽ വിചാരണചെയ്യാനും സാധ്യത. പാസ്കലിനെ ഇന്ത്യയിൽ വിചാരണ ചെയ്യുന്നതിന് തടസ്സമില്ലെന്ന് ഫ്രാൻസ് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അനുമതി നൽകി. ഇതോടെ പാസ്കൽ ഏതു നിമിഷവും അറസ്റ്റിലാകാമെന്ന് ഉറപ്പായി.
ഇയാൾ കൈവശം വെക്കുന്നത് സാധാരണ പാസ്പോ൪ട്ടാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടേതല്ലെന്നും ഫ്രഞ്ച് അധികൃത൪ വ്യക്തമാക്കിയതോടെയാണ് വിചാരണക്കുള്ള സാധ്യത തെളിഞ്ഞത്.   പാസ്കൽ മകളെ പീഡിപ്പിച്ചുവെന്ന പരാതി കിട്ടിയിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പാസ്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്നദ്ധപ്രവ൪ത്തക൪ ഫ്രഞ്ച് എംബസിക്കു മുന്നിൽ ധ൪ണ നടത്തി.
മൂന്നര വയസ്സുകാരിയായ മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥനായ പാസ്കൽ മസൂറിയെ, ഭാര്യ മലയാളിയായ സുജ ജോൺസ് പരാതി നൽകിയതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഇയാൾ ഫ്രഞ്ച് പൗരനായതിനാൽ ഇന്ത്യയിൽ നിയമനടപടിക്ക് വിധേയനാക്കാൻ കഴിയില്ലെന്ന് വന്നതോടെ ആഭ്യന്തരമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സുജ കത്തയച്ചിരുന്നു.
തങ്ങളുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ പാസ്കൽ സഹകരിക്കാത്തതിനാൽ സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സുജ ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും കുട്ടികളെ തനിക്ക് വിട്ടുകിട്ടണമെന്ന ആവശ്യവും അവ൪ മുന്നോട്ടുവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.