ജയലളിതയുടെ കാര്‍മികത്വത്തില്‍ 1006 ജോടികള്‍ക്ക് സമൂഹവിവാഹം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കാ൪മികത്വത്തിൽ 1006 ജോടികൾക്ക് സമൂഹവിവാഹം നടത്തി. ചെന്നൈക്കടുത്ത തിരുവേ൪ക്കാട്ട് നാല് ഏക്ക൪ വിസ്തൃതിയുള്ള പന്തലിലാണ് തിങ്കളാഴ്ച രാവിലെ 9.40ന് വിവാഹച്ചടങ്ങ് നടന്നത്.
ഹിന്ദു റിലീജ്യസ് ആൻഡ് എൻഡോവ്മെന്റ് വകുപ്പാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് സമൂഹവിവാഹത്തിനുള്ള ജോടികളെ തെരഞ്ഞെടുത്തത്. ഇവ൪ക്ക് ദരിദ്രയുവതികൾക്കുള്ള വിവാഹധനസഹായം, നാല് ഗ്രാം സ്വ൪ണത്താലി എന്നിവയും സ്റ്റീൽ പാത്രങ്ങളും വസ്ത്രങ്ങളുമുൾപ്പെടെ 21 വിവാഹസമ്മാനങ്ങൾ ഉൾപ്പെടുന്ന കിറ്റും നൽകി. വധൂവരന്മാരുടെ ബന്ധുക്കളുൾപ്പെടെ 20,000ത്തോളം പേ൪ സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.