സ്വര്‍ണശേഖരവും പണവും നിത്യാനന്ദ മധുരയില്‍ എത്തിച്ചു'

ചെന്നൈ: ക൪ണാടക പൊലീസ് സീൽ വെച്ച ബംഗളൂരു ബിടതി ആശ്രമത്തിലെ വൻ സ്വ൪ണശേഖരവും കോടിക്കണക്കിന് രൂപയും സ്വാമി നിത്യാനന്ദ മധുര ആധീനം മഠത്തിൽ ഒളിപ്പിച്ചുവെന്ന് ആരോപണം. ബംഗളൂരുവിൽനിന്ന് കണ്ടെയ്ന൪ ലോറിയിലാണ് ഇത് മധുരയിലെത്തിച്ചതെന്ന് തമിഴ്നാട് തേവ൪ കോൺഫെഡറേഷൻ പ്രസിഡന്റ് ഷണ്മുഖപാണ്ഡ്യൻ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. നിത്യാനന്ദക്ക് തമിഴ്നാട് പൊലീസ് സംരക്ഷണം നൽകുകയാണ്. സ്ത്രീപീഡനക്കേസിലെ പ്രതിയായ നിത്യാനന്ദ മധുര ആധീനം മഠത്തിൽ താമസിക്കുന്നത് ആശ്രമവിധികൾക്ക് എതിരാണ്. അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 27ന് ആധീനം മഠം ഉപരോധിക്കുമെന്നും ഷണ്മുഖപാണ്ഡ്യൻ പറഞ്ഞു.  നിത്യാനന്ദയെ മധുര ആധീനം ഇളയ മഠാധിപതിയായി നിയമിച്ചതിനെതിരെ ഹിന്ദു സംഘടനകൾ പ്രക്ഷോഭം നടത്തിവരുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.