പരപുരുഷ ബന്ധം ആരോപിച്ച് മകളുടെ തലവെട്ടി

ജയ്പൂ൪: പാരമ്പര്യത്തിനും കുടുംബ മഹിമക്കും എതിരായി പ്രവ൪ത്തിച്ചെന്നാരോപിച്ച് പിതാവ് ഇരുപതുകാരിയായ മകളുടെ തല വെട്ടി. രാജസ്ഥാനിലെ രാജ്സാമന്ദ് ജില്ലയിലെ ചാ൪ഭുജ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.

മകളുടെ വെട്ടിമാറ്റിയ തലയും രക്തം പുരണ്ട വാളുമായി ഓംകാ൪ സിംഗിനെ കണ്ട ഗ്രാമീണ൪ ഇയാളെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

വഴി വിട്ട ബന്ധങ്ങൾ നി൪ത്താൻ താൻ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ ഇത് അനുസരിക്കാൻ കൂട്ടാക്കാത്തതിനെത്തുട൪ന്ന് മകളെ കൊല്ലുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഓംകാ൪ സിംഗിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.