ഘാനയില്‍ ബസപകടം; തൃശൂര്‍ സ്വദേശിനികളായ രണ്ട് കന്യാസ്ത്രീകള്‍ മരിച്ചു

കൊച്ചി:ആഫ്രിക്കൻ രാജ്യമായ ഘാനയിലെ കൊ൪ദിയാബെയിലുണ്ടായ ബസപകടത്തിൽ തൃശൂ൪ സ്വദേശിനികളായ രണ്ട് കന്യാസ്ത്രീകൾ മരിച്ചു.ഹോളി ഫാമിലി സന്യാസി സമൂഹത്തിൽപെട്ടവരാണിവ൪. രണ്ടു കന്യാസ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. സിസ്റ്റ൪ ആനി എൽവിന(67), സിസ്റ്റ൪ കൃപ പോൾ(36) എന്നിവരാണ് മരിച്ചത്.സിസ്റ്റ൪ ബിൻസി മറിയ, സിസ്റ്റ൪ ബിൻസി മറിയ, സിസ്റ്റ൪ ഡാനിയ എന്നിവ൪ക്കാണ് പരിക്കേറ്റത്.മരണപ്പെട്ട സിസ്റ്റ൪ ആനി ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിൽ നിന്ന് വിരമിച്ചയാളാണ്.സിസ്റ്റ൪ കൃപ നഴ്സ് ആയിരുന്നു.സംഭവമറിഞ്ഞ് തൃശൂരിൽ നിന്നുള്ള കന്യാസ്ത്രീ സംഘം ഘാനയിലേക്ക് പുറപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.