വരാപ്പുഴ പീഡനം: പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം

കാക്കനാട്: വരാപ്പുഴ പീഡനക്കേസിൽ ഇരയായ പെൺകുട്ടി ഉൾപ്പെടെ താമസിക്കുന്ന കാക്കനാട്  ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളെ  കാണുന്നതിന് ബന്ധുക്കൾക്ക് ഉൾപ്പെടെയുള്ളവ൪ക്ക്  കൂടുതൽ നിയന്ത്രണം ഏ൪പ്പെടുത്തി.  വരാപ്പുഴ പീഡനക്കേസിലെ പെൺകുട്ടിയെ കാണാൻ ഇനി ബന്ധുക്കളെ അനുവദിക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേ൪ന്ന ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയോഗം ചിൽഡ്രൻസ് ഹോം അധികൃത൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
ഈ മാസം ആദ്യം പെൺകുട്ടിയെ കാണാനെത്തിയ ബന്ധുക്കൾ മൊഴി മാറ്റത്തിന് സമ്മ൪ദം ചെലുത്തിയതായി കഴിഞ്ഞദിവസം  അന്വേഷണ ഉദ്യോഗസ്ഥരോട് പെൺകുട്ടി പറഞ്ഞിരുന്നു. ഇതേതുട൪ന്ന് തനിക്ക്  ബന്ധുക്കളെയും കാണേണ്ടതില്ലെന്ന് വെൽഫെയ൪ കമ്മിറ്റി അംഗങ്ങളോട് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ അഭ്യ൪ഥന മാനിച്ചാണ് അടുത്ത ബന്ധുക്കളെ ഉൾപ്പെടെ  സന്ദ൪ശിക്കാൻ അനുവദിക്കേണ്ടെന്ന്  കമ്മിറ്റി നി൪ദേശിച്ചത്.
 തിരിച്ചറിയൽ പരേഡിൽ ഒരു പ്രതിയെ ചൂണ്ടിക്കാട്ടരുതെന്നാണ് ബന്ധുക്കൾ തന്നോട് ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ വ്യക്തി കുടുംബ്ധിന് ഒരുപാട് സഹായം ചെയ്തിട്ടുണ്ടെന്നും അയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കണമെന്നുമായിരുന്നത്രേ ബന്ധുക്കളുടെ ആവശ്യം. പെൺകുട്ടിയെ  സന്ദ൪ശിച്ച ഉറ്റ ബന്ധുക്കൾ മൊഴി മാറ്റാൻ നി൪ബന്ധിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച നടന്ന സിറ്റിങ്ങിൽ സ്വകാര്യ വ്യക്തിയുടെ പരാതിയും ഫയൽ ചെയ്തിട്ടുണ്ട്. വളരെ അടുത്ത ബന്ധുക്കളായ ഏതാനും പേ൪ക്ക് പെൺകുട്ടിയെ സന്ദ൪ശിക്കാൻ നേരത്തേ തന്നെ വിലക്കുണ്ട്. സന്ദ൪ശനത്തിൽ നിന്ന് അടുത്ത ബന്ധുക്കളെ വിലക്കാൻ ചൈൽഡ് വെൽഫെയ൪ കമ്മിറ്റി തീരുമാനിച്ചതോടെ ചിൽഡ്രൻസ് ഹോമിൽ അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാ൪ക്കും ഇനി ഈ പെൺകുട്ടിയെ സന്ദ൪ശിക്കാൻ സാധിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.