തലയോലപ്പറമ്പ്: രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായി പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. കേരള സാഹിത്യ അക്കാദമിയും തലയോലപ്പറമ്പ് മുദ്ര കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച 'വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യജീവിതം' സെമിനാ൪ തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി നോവൽ എഴുതുന്നതിന് വേണ്ടിയാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ബഷീ൪ സ്നേഹത്തിന്റെ പ്രവാചകനായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീ൪ കഥകളിൽ കഠാര ഉപയോഗിച്ചെങ്കിലും ഒരു തുള്ളി രക്തംപോലും ചിന്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.