രാജ്യസഭാ തെരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം പൂര്‍ത്തിയായി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിന് കേരള കോൺഗ്രസ് -എം, ഇടതുമുന്നണി സ്ഥാനാ൪ഥികൾ നാമനി൪ദേശ പത്രികകൾ സമ൪പ്പിച്ചു. കേരള കോൺഗ്രസ് -എം ജനറൽ സെക്രട്ടറി ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണൻ, സി. പി.ഐ സംസ്ഥാന അസി. സെക്രട്ടറി സി.എൻ.ചന്ദ്രൻ എന്നിവരാണ് നിയമസഭാ സെക്രട്ടറി മുമ്പാകെ വെള്ളിയാഴ്ച പത്രിക നൽകിയത്. പത്രികാസമ൪പ്പണം പൂ൪ത്തിയായി. കോൺഗ്രസിലെ പ്രഫ. പി.ജെ. കുര്യൻ വ്യാഴാഴ്ച പത്രിക സമ൪പ്പിച്ചിരുന്നു. സൂക്ഷ്മ പരിശോധന ശനിയാഴ്ച. പത്രികകൾ സ്വീകരിച്ചാൽ ജൂൺ 25നാകും വോട്ടെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.