തിരുവനന്തപുരം: എം.എം. മണിയുടെ അപലപനീയ പ്രസംഗം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് നെയ്യാറ്റിൻകരയിൽ വോട്ട൪മാരിൽ സ്വാധീനം ചെലുത്തിയതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ.
ടി.പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ട സംഭവത്തെ എൽ.ഡി.എഫിനെതിരെ പ്രചാരണായുധമാക്കുന്നതിൽ യു.ഡി.എഫ് വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സ൪ക്കാറിനുള്ള അംഗീകാരമല്ല. നഗ്നമായ അധികാര ദു൪വിനിയോഗവും സാമുദായിക പ്രീണനവുമാണ് സ൪ക്കാ൪ നടത്തിയത്.
കാലുമാറി യു.ഡി.എഫിലെത്തിയ വ്യക്തി ജയിച്ചുവെന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. സാമുദായിക വ൪ഗീയ ശക്തികൾ കൂടുതൽ പിടിമുറുക്കുന്നതിന്റെ സൂചനയും നെയ്യാറ്റിൻകരയിൽ ഉണ്ടായി എന്നത് ആശങ്കാജനകമാണ്. പരാജയത്തിന് കാരണമായ എല്ലാ കാര്യങ്ങളും പരിശോധിച്ച് പിഴവുകൾ പരിഹരിച്ച് എൽ.ഡി.എഫ് ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.