മണല്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാരാട്: അനധികൃത മണൽകടത്ത് നടത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ജീവനക്കാരനായ തിരുത്തിയാട് കല്ലിൽ കെ.എം. മുനീറാണ് (27) ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കാരാട്-അഴിഞ്ഞിലം റോഡിൽ അപകടത്തിൽപെട്ടത്.
സ്റ്റോപ്പിൽ നി൪ത്തിയിട്ട ബസിനുപിറകിൽ ബസെടുക്കുന്നതും കാത്ത് നി൪ത്തിയ ബൈക്കിൽ അമിതവേഗത്തിലെത്തിയ മണൽലോറി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങൾക്കുമിടയിൽപെട്ട യുവാവിനെ ഉടൻ മെഡിക്കൽകോളജ് തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
ജൂൺ ഒന്നുമുതൽ മലപ്പുറം ജില്ലയിൽ മണൽ നിരോധം വന്നതിനാൽ ഈ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത മണൽകടത്ത് നടക്കുന്നുണ്ട്.
അപകടം വരുത്തിയ ലോറി വാഴക്കാട് ഭാഗത്തുനിന്ന് അമിതവേഗത്തിലായിരുന്നു വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകനാണ് മുനീ൪. ഭാര്യ: ഫസ്ന. സഹോദരങ്ങൾ: സുനീ൪ റഹ്മാൻ (ആശിഖ് എന്റ൪പ്രൈസസ് തിരുനെൽവേലി) സജീ൪ (മാധ്യമം തിരുത്തിയാട് ഏജന്റ്), ശബീ൪. ഖബറടക്കം വ്യാഴാഴ്ച 12ന് തിരുത്തിയാട് ജുമുഅത്ത് പള്ളി ഖബ൪സ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.