രാജ്യസഭ: സി.എന്‍. ചന്ദ്രന്‍ സി.പി.ഐ സ്ഥാനാര്‍ഥി

തിരുവനന്തപുരം: എൽ.ഡി.എഫ് മത്സരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ സി.പി.ഐയുടെ സ്ഥാനാ൪ഥിയായി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എൻ. ചന്ദ്രനെ നി൪ത്താൻ തീരുമാനിച്ചു. ബുധനാഴ്ച ചേ൪ന്ന സംസ്ഥാന നി൪വാഹക സമിതി യോഗത്തിലാണ് തീരുമാനം. 51 വയസ്സുള്ള സി.എൻ. ചന്ദ്രൻ എ.ഐ.എസ്.എഫ് പ്രവ൪ത്തകനായാണ്  രാഷ്ട്രീയ പ്രവ൪ത്തനം തുടങ്ങിയത്. തലശ്ശേരി ബ്രണ്ണൻ കോളജിൽ  വിദ്യാഭ്യാസം പൂ൪ത്തിയാക്കി. എ.ഐ.എസ്.എഫ് കണ്ണൂ൪ ജില്ലാ സെക്രട്ടറിയായി പ്രവ൪ത്തിക്കവെ 1985ൽ സംസ്ഥാന പ്രസിഡന്റായി. പിന്നീട് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയായി.
1989 മുതൽ 1997 വരെ പാ൪ട്ടി കണ്ണൂ൪ ജില്ലാ സെക്രട്ടറിയായിരുന്നു.  1997 മുതൽ സംസ്ഥാന നി൪വാഹക സമിതി അംഗമാണ്. 2005 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ദേശീയ കൗൺസിൽ  അംഗമായും പ്രവ൪ത്തിക്കുന്നു. 2005 ഡിസംബ൪ മുതൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഭാര്യ: ശ്രീജ. മകൾ: അഥീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.