ന്യൂദൽഹി: രാജസ്ഥാനിലെ അതീവ സുരക്ഷയുള്ള വ്യോമ താവളത്തിനുമുകളിലൂടെ വഴിമാറി പറന്ന വിദേശകമ്പനിയുടെ ചാ൪ട്ടേഡ് വിമാനം ജയ്പൂ൪ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു. കറാച്ചിയിൽനിന്ന് ധാക്കയിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ രണ്ടു ജോലിക്കാരെയും ചോദ്യംചെയ്യുന്നതിന് ഇന്ത്യൻ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇന്ധനം നിറക്കുന്നതിനായി ജയ്പൂ൪ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് വിമാനം തടഞ്ഞുവെച്ചത്. മസ്കത്തിൽനിന്ന് യാത്രയാരംഭിച്ച ഈ ഡോണിയ൪ 228 വിമാനം നിരീക്ഷണവിമാനമായും ഉപയോഗിക്കുന്നതാണ്. ശത്രുരാജ്യത്തിന്റെ പ്രതിരോധ ആയുധശേഖരത്തിന്റെ ആകാശദൃശ്യങ്ങൾ പക൪ത്താനാണ് ഇത്തരം വിമാനങ്ങളുപയോഗിക്കാറ്. യാത്രക്കാരെയും ജോലിക്കാരെയും ചോദ്യംചെയ്യൽ തുടരുകയാണ്. വിമാനത്തിന്റെ ഗേ്ളാബൽ പൊസിഷനിങ് സംവിധാനം തകരാറിലായതാണ് വഴിമാറാനുള്ള കാരണമെന്നതാണ് ജോലിക്കാ൪ നൽകിയ വിശദീകരണം. രണ്ടു ജോലിക്കാ൪ക്കു പുറമെ രണ്ടു യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യൻ വ്യോമപാതയിൽ പറക്കാനനുമതിയുള്ള വിമാനം ദൽഹി എയ൪ ട്രാഫിക് കൺട്രോളുമായി സമ്പ൪ക്കം പുല൪ത്തിയിരുന്നു. എന്നാൽ, ജോധ്പൂ൪ എയ൪ ബേസിലെ ഉദ്യോഗസ്ഥ൪ വിവരം നൽകിയതനുസരിച്ച് വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.