കണ്ണൂ൪: ഐ.എൻ.ടി.യു.സി നേതാവായിരിക്കെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സി.ഐ.ടി.യു പ്രവ൪ത്തകനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതായി എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂ൪ വിജയൻ. ഇതു സംബന്ധിച്ച തെളിവ് നൽകാൻ അന്ന് ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്ന തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ എൻ.സി.പിയുടെ 14ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ അഹിംസ സിദ്ധാന്തം പറയുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്നവരാണ് കോൺഗ്രസുകാ൪. ഉമ്മൻചാണ്ടി സ൪ക്കാ൪ ജനങ്ങൾക്ക് ഭാരമായിരിക്കുന്നു. കഴിഞ്ഞകാല രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നാണ് കെ. സുധാകരൻ പറയുന്നത്. എന്നാൽ, താൻ നടത്തിയതുൾപ്പെടെയുള്ളവ അന്വേഷിക്കണമെന്ന് സുധാകരൻ പറയുന്നില്ല. മന്ത്രിമാരായ ആര്യാടനും കുഞ്ഞാലിക്കുട്ടിയുമടക്കം പ്രതികളായുള്ള പഴയ കേസുകളെല്ലാം കുത്തിപ്പൊക്കിയാൽ മന്ത്രിസഭ തന്നെ പുനഃസംഘടിപ്പിക്കേണ്ടിവരുമെന്നും ഉഴവൂ൪ വിജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.