ന്യൂദൽഹി: പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും 14 മന്ത്രിമാ൪ക്കുമെതിരെ ഉയ൪ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന അണ്ണാ ഹസാരെ സംഘത്തിൻെറ ആവശ്യം കേന്ദ്ര സ൪ക്കാ൪ തള്ളി. അത്തരം വിഷയങ്ങൾ കൈകാര്യംചെയ്യാൻ നിലവിലുള്ള സംവിധാനം മതിയാകുമെന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. ഹസാരെ പ്രധാനമന്ത്രിക്കയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആധാരമായ ഒരു തെളിവും ഹസാരെയുടെ കത്തിലില്ലെന്നും സി.എ.ജിയുടെ കരട് റിപ്പോ൪ട്ടിലെ വിവരങ്ങളും പത്രവാ൪ത്തകളുമാണ് ആരോപണത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും മറുപടി കത്തിൽ പറയുന്നു.
ആവശ്യം തള്ളിയ സാഹചര്യത്തിൽ ജൂലൈ 25ൻെറ അനിശ്ചിതകാല ഉപവാസസമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി ഹസാരെ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.