പകര്‍ച്ച വ്യാധികള്‍ തടയാന്‍ തിരുവനന്തപുരം നഗരത്തില്‍ നിരോധാജ്ഞ

തിരുവനന്തപുരം: പക൪ച്ചവ്യാധികൾ തടയുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ക൪ശന നടപടികൾ നടപ്പാക്കുന്നു. ഇതിന്റെ  ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നിരോധാജ്ഞ പ്രഖ്യാപിച്ചു.

നിരോധാജ്ഞ നിലനിൽക്കുന്ന കാലയളവിൽ മാലന്യം വഴിയിൽ തള്ളുന്നത് ക്രിമിനൽ കുറ്റമാകും. ചവ൪ലോറികൾ തടഞ്ഞാൽ അറസ്റ്റ് ചെയ്യും. നഗരത്തിലെ അനധികൃത അറവു ശാലകൾ അടച്ചു പൂട്ടാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഒരു മാസത്തേക്കാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.  നടപടികൾ പരിശോധിക്കാൻ കൗൺസില൪മാരുടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.