ന്യൂദൽഹി: മുൻകരസേനാ മേധാവി ജനറൽ വി.കെ.സിങ്ങിനെ മാനനഷ്ടക്കേസിൽ 'പ്രതിയായി' വിളിപ്പിക്കാൻ ദൽഹി കോടതി ഉത്തരവിട്ടു. മുൻ ലഫ്റ്റനന്റ് ജനറൽ തേജീന്ദ൪ സിങ് നൽകിയ മാനനഷ്ടക്കേസിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജേ തെരേജ, സിങ്ങിനെ കോടതി കയറ്റാൻ ഉത്തരവിട്ടത്. അതേസമയം, സിങ്ങിനെതിരെ ഉന്നയിച്ച ക്രിമിനൽ ഗൂഢാലോചനക്ക് എന്തെങ്കിലും തെളിവ് ഹാജരാക്കാൻ തേജീന്ദ൪ സിങ്ങിന് കഴിയാത്തതിനാൽ അത്തരമൊരു ആരോപണം കോടതി ഒഴിവാക്കി.
ജനറൽ വി.കെ.സിങ്ങിന് പുറമെ എതി൪ കക്ഷികളാക്കിയ കരസേനയുടെ ഉപമേധാവി എസ്.കെ.സിങ്, മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരായ ലഫ്റ്റനന്റ് ജനറൽ ബി.എസ്. താക്കൂ൪, മേജ൪ ജനറൽ എസ്.എൽ.നരസിംഹൻ, ലഫ്റ്റനന്റ് കേണൽ ഹിറ്റൻ സ്വാനെ എന്നിവരെയും കോടതി വിളിപ്പിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറൽ സിങ് ഉൾപ്പെടെയുള്ള മുതി൪ന്ന സൈനിക ഉദ്യോഗസ്ഥ൪ പുറത്തിറക്കിയ വാ൪ത്താകുറിപ്പ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ഹരജിയിൽ തേജീന്ദ൪ ബോധിപ്പിച്ചിരിക്കുന്നത്.
തനിക്ക് മാനഹാനി വരുത്താൻ സൈനിക ഉദ്യോഗസ്ഥ൪ക്ക് അവകാശമില്ലെന്നിരിക്കേ ഇത്തരമൊരു വാ൪ത്താകുറിപ്പ് പുറത്തിറക്കാനും അവ൪ക്ക് അധികാരമില്ല.
അതിനാൽ, സൈനിക ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിലൂടെ ഔദ്യോഗിക പദവിയെയും അധികാരത്തെയുമാണ് നിന്ദിച്ചതെന്നും തേജീന്ദറിന്റ അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.