പി. ശശിക്കെതിരെ കേസെടുത്തു

കാസ൪കോട്: ലൈംഗികാതിക്രമ പരാതിയിൽ സി.പി.എം മുൻ കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ഹോസ്ദു൪ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നി൪ദേശപ്രകാരമാണ് നടപടി. നീലേശ്വരം സി.ഐ സി.കെ. സുനിൽകുമാറിനാണ് അന്വേഷണ ചുമതല.   നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ ചികിത്സക്ക് എത്തിയപ്പോഴാണ് ശശിക്കെതിരെ ആരോപണമുയ൪ന്നത്. ഡി.വൈ.എഫ്.ഐ നേതാവ് സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ശശിയെ പാ൪ട്ടിയിൽനിന്ന് പുറത്താക്കിയത്.
  ക്രൈം  വാരിക പത്രാധിപ൪ നന്ദകുമാ൪ ശശിക്കെതിരെ ഹോസ്ദു൪ഗ്, കണ്ണൂ൪ കോടതികളിൽ നൽകിയ ഹരജിയിലാണ്  കോടതി കേസെടുക്കാൻ നി൪ദേശം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.