രാമകൃഷ്ണന്റെ ചികിത്സ പരിഹാസ്യം -ഇടത് ഏകോപന സമിതി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ കണ്ണികളിലൊരാളായ തലശ്ശേരി സി.പി.എം ഏരിയാ അംഗം പി.പി. രാമകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നത് തടസ്സപ്പെടുത്താൻ  മെഡിക്കൽ കോളജിൽ സുഖവാസം ഉറപ്പാക്കിയത് പരിഹാസ്യമാണെന്ന് ഇടതുപക്ഷ ഏകോപന സമിതി പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തെ നടുക്കിയ അതിക്രൂരമായ ഒരു കൊലപാതകത്തിലെ പ്രതിക്ക് കിട്ടുന്ന ഈ സവിശേഷ പരിഗണന കേരളത്തിലെ നീതിന്യായ സംവിധാനത്തെ പരിഹസിക്കുന്നതാണ്. ഇത്തരം ഒത്തുകളികളിലൂടെ ടി.പി വധക്കേസ് അട്ടിമറിക്കാനാണ് കേരളത്തിലെ ഇരു മുന്നണികളുടെയും നേതൃത്വം കരുനീക്കുന്നതെങ്കിലും അവ൪ കനത്തവില നൽകേണ്ടിവരുമെന്ന് ഇടതുപക്ഷ ഏകോപനസമിതി പ്രസ്താവനയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.