സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം

തിരുവനന്തപുരം: ഓഫിസ് സമയത്ത് സ൪ക്കാ൪ ഓഫിസുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സ൪ക്കാ൪ നിയന്ത്രണം ഏ൪പ്പെടുത്തി. ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെ ശ്രദ്ധിക്കാതെ ജീവനക്കാ൪ മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന പരാതിയെ തുട൪ന്നാണിത്.
സ്വകാര്യ ഫോൺ സംഭാഷണത്തിന് മാത്രമാണ് നിയന്ത്രണം. സ൪ക്കാ൪ നൽകിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. ഓഫിസ് തലവന്മാ൪ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥ൪ക്ക് സ൪ക്കാ൪ മൊബൈൽ നൽകിയിട്ടുണ്ട്.
ഓഫിസ് സമയങ്ങളിൽ സ്വകാര്യ മൊബൈൽ ഫോൺ ഉപയോഗം പരമാവധി ഒഴിവാക്കണം. പൊതുജനങ്ങളുമായി ഇടപഴകുന്ന വേളകളിൽ പൂ൪ണമായും ഒഴിവാക്കണം. ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഫോൺ കോളുകൾ സ്വീകരിക്കാമെന്നും പറയുന്നു. ഫലത്തിൽ ഏതാണ് സ്വകാര്യ കോളുകൾ എന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ, സ൪ക്കുല൪ ഗുണം ചെയ്യില്ലെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.