ത​ക​ഴി എ ​ബ്ലോ​ക്കി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ച​ത്ത താ​റാ​വു​ക​ളെ വ​ള്ള​ത്തി​ല്‍ ക​ര​ക്കെ​ത്തി​ക്കു​ന്നു

പക്ഷിപ്പനി: വീണ്ടും കൂട്ടക്കുരുതിയിലേക്ക്...

ആലപ്പുഴ: ഇടവേളക്കു ശേഷം ജില്ലയിൽ വീണ്ടും പക്ഷിപ്പനിബാധ സ്ഥിരീകരിച്ചതോടെ കർഷകരിലും പൊതുജനങ്ങളിലും ആശങ്ക പടരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇറച്ചി, മുട്ട വ്യാപാരം ലക്ഷ്യമിട്ട് കർഷകർ വൻതോതിൽ താറാവുകളെയും കോഴികളെയും വളർത്തിയിരുന്നു. ഇവയെല്ലാം രോഗബാധ ഭീഷണിയിലായി. രോഗം സ്ഥിരീകരിച്ചതിനാൽ ഇറച്ചി, മുട്ട വ്യാപാരത്തിനും തിരിച്ചടിയാകും.

കഴിഞ്ഞ മാർച്ച് മുതലാണ് ജില്ലയിൽ പക്ഷിവളർത്തലിന് അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂൺ വരെ പക്ഷിവളർത്തൽ നിരോധിക്കുകയായിരുന്നു. അതുകഴിഞ്ഞ് കർഷകർ വളർത്തി തുടങ്ങിയവക്കാണ് ഇപ്പോൾ വീണ്ടും രോഗബാധ ഉണ്ടായത്. അന്ന് ജില്ലയിൽ ഒരുലക്ഷത്തിലേറെ പക്ഷികളെ കൊന്നൊടുക്കിയിരുന്നു. രോഗബാധ ഉണ്ടായിക്കഴിഞ്ഞാൽ പക്ഷികളുടെ ഇറച്ചിയും മുട്ടയും ഉപയോഗം ഗണ്യമായി കുറയും. ഡിസംബർ തുടക്കത്തിലേ താറാവുകൾ ചത്തുതുടങ്ങിയിരുന്നു.

ഒരാഴ്ച മുമ്പാണ് രോഗബാധ വ്യാപകമായതും പക്ഷികൾ കൂട്ടത്തോടെ ചത്തു തുടങ്ങിയതും. ഇതിനകം 20,000 എണ്ണത്തിൽ കുറയാതെ ചത്തിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ഇറച്ചിക്കോഴികളിൽ ഇതുവരെ പ്രശ്‌നമൊന്നും കണ്ടെത്തിയിട്ടില്ല. ദേശാടനപ്പക്ഷികളിൽനിന്നാണ്‌ രോഗബാധയുണ്ടാകുന്നതെന്നാണ്‌ നിഗമനം. ഇതേപ്പറ്റി കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്‌.

ജാഗ്രത പാലിക്കണം -കലക്ടർ

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പക്ഷികളിൽ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ ഉടൻ അറിയിക്കണമെന്നും കലക്ടർ അലക്സ് വർഗീസ് അഭ്യർഥിച്ചു.

അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ചത്തപക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടണം. പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കണമെന്നും കലക്ടർ അറിയിച്ചു. 

19,881 പ​ക്ഷി​ക​ളെ കൊ​ന്നു ന​ശി​പ്പി​ക്കും

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ എ​ല്ലാ പ​ക്ഷി​ക​ളെ​യും കൊ​ന്നു​ ന​ശി​പ്പി​ക്കും. ത​ക​ഴി, കാ​ർ​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, പു​ന്ന​പ്ര സൗ​ത്ത്, പു​റ​ക്കാ​ട്, ചെ​റു​ത​ന, നെ​ടു​മു​ടി, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ലെ 19,881 പ​ക്ഷി​ക​ളെ കൊ​ന്നു ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ പ​ട്ടി​ക ത​യാ​റാ​ക്കി.

ജി​ല്ല ക​ല​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ കേ​​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ 2021 ലെ ​പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ആ​ക്ഷ​ൻ പ്ലാ​ൻ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ കൊ​ന്നു ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള (ക​ള്ളി​ങ്) ദ്രു​ത​ക​ർ​മ സേ​ന​ക​ളും അ​നു​ബ​ന്ധ ഒ​രു​ക്ക​ങ്ങ​ളും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 305 വ​ള​ർ​ത്തു​പ​ക്ഷി​ക​ളും, കാ​ർ​ത്തി​ക​പ്പ​ള്ളി, കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 353, ക​രു​വാ​റ്റ​യി​ൽ 665, പു​ന്ന​പ്ര സൗ​ത്തി​ൽ 5672, പു​റ​ക്കാ​ട് 4000, അ​മ്പ​ല​പ്പു​ഴ സൗ​ത്തി​ൽ 4000, ചെ​റു​ത​ന​യി​ൽ 4500, നെ​ടു​മു​ടി​യി​ൽ 386 വ​ള​ർ​ത്തു​പ​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടെ 19,881പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നു ന​ശി​പ്പി​ക്കേ​ണ്ട​ത്. 

Tags:    
News Summary - Bird flu: Back to mass killings...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.