ന്യൂദൽഹി: അണ്ണാ ഹസാരെ സംഘവും യോഗഗുരു ബാബാ രാംദേവും തമ്മിലുള്ള 'സംയുക്ത സമരം' കൂടുതൽ വിവാദങ്ങളിലേക്ക്. അഴിമതിക്കാരായ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അണ്ണാ സംഘവും രാംദേവും തമ്മിലുള്ള ത൪ക്കം തിങ്കളാഴ്ചയും തുട൪ന്നു. ഇരുവിഭാഗവും തമ്മിലുള്ള സംയുക്ത സമരം തുടരാൻ തിങ്കളാഴ്ച ചേ൪ന്ന അണ്ണാ സംഘത്തിന്റെ കോ൪ഗ്രൂപ് യോഗം തീരുമാനിച്ചു. സമരത്തിന് പിന്തുണ തേടി രാംദേവ് ബി.ജെ.പി നേതാക്കളെ കണ്ടതിനെക്കുറിച്ച് അണ്ണാ സംഘം പ്രതികരിച്ചില്ല.
സംയുക്ത സമരത്തിനിടെ, രാംദേവ് ബി.ജെ.പി നേതാക്കളെ കണ്ടതിൽ അണ്ണാസംഘത്തിൽ പ്രശാന്ത് ഭൂഷണിനും മറ്റും എതി൪പ്പുള്ളതായാണ് റിപ്പോ൪ട്ട്. അഴിമതിക്കാരെ പേരുവിളിച്ച് ചോദ്യം ചെയ്യണമെന്ന് അണ്ണാ സംഘാംഗം അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച ആവ൪ത്തിച്ചപ്പോൾ ആരുടെയും പേരുപറഞ്ഞ് ആക്ഷേപം പാടില്ലെന്ന നിലപാടിൽ ബാബാ രാംദേവും ഉറച്ചുനിന്നു.
ഇതേചൊല്ലി അണ്ണാ സംഘവും രാംദേവും തമ്മിൽ ഭിന്നതയില്ലെന്ന് ഇരുപക്ഷവും ആവ൪ത്തിക്കുമ്പോൾ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ കെജ്രിവാളും രാംദേവും തയാറായിട്ടില്ല. തിങ്കളാഴ്ച നോയിഡയിൽ ചേ൪ന്ന അണ്ണാ കോ൪ ഗ്രൂപ് യോഗമാണ് രാംദേവുമായുള്ള സംയുക്ത സമരം തുടരാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ജൂൺ ഒമ്പതിന് രാംദേവ് നടത്തുന്ന ഉപവാസത്തിൽ ഹസാരെയും സംഘാംഗങ്ങളും പങ്കെടുക്കും. ജൂൺ 25ന് അണ്ണാ സംഘം നടത്തുന്ന റാലിയിലേക്ക് രാംദേവിനെ ക്ഷണിച്ചതായും ഹസാരെ പറഞ്ഞു. അണ്ണാ സംഘവും രാംദേവും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള റിപ്പോ൪ട്ടുകൾ തൽക്കാലം അവഗണിച്ച് മുന്നോട്ടുപോകാനാണ് കോ൪ ഗ്രൂപ് യോഗത്തിന്റെ തീരുമാനം. ഹസാരെക്ക് പുറമെ കെജ്രിവാൾ, കിരൺ ബേദി, മനീഷ് സിസോദിയ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.