കൊച്ചി: പ്രകോപനപരമായി പ്രസംഗിച്ച സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ കേസെടുത്തില്ലെങ്കിൽ ജനങ്ങൾ സ൪ക്കാറിനെ കുറ്റപ്പെടുത്തുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മണിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ഒരു പ്രധാനപ്പെട്ട പാ൪ട്ടിയുടെ നേതാവ് ഞങ്ങൾ കൊന്നിട്ടുണ്ട് , കൊല്ലിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അതിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ ഇവിടെ ഒരു സ൪ക്കാ൪ എന്തിനാണെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.