മണിക്കെതിരായ നോട്ടീസ് നിയമ നടപടിയുടെ ഭാഗം: ഡി.ജി.പി

തൃശൂ൪: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമെന്ന് സി.പി.എം നേതാവ് എം.എം.മണി പരസ്യമായി പ്രസ്താവന നടത്തിയതിനാലാണ് മണിയുടെ വീട്ടിലും ഓഫീസിലും നോട്ടീസ് പതിച്ചതെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. അത് അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

അത്തരമൊരു പ്രസ്താവന നടത്തിയ ആളെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുക എന്നത് നിയമപരമായ നടപടിയാണ്. കേസിൽ തങ്ങൾ രാഷ്ട്രീയം നോക്കുന്നില്ല. ആ൪ക്കും യാതൊരു രാഷ്ട്രീയ പരിഗണനയും ഞങ്ങൾ നൽകില്ല. ഡി.ജി.പി പറഞ്ഞു.
പിണറായി വിജയനും എളമരം കരീമും പൊലീസിനെ രൂക്ഷമായി വിമ൪ശിച്ചിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾക്ക് വിശദീകരണം നൽകലല്ല പോലീസിന്റെ ചുമതലയെന്നായിരുന്നു ഡി.ജിപിയുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.