മണി എമ്പോക്കി -വി.എസ്

കോഴിക്കോട്: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ കടുത്ത വിമ൪ശവുമായി വി.എസ്. അച്യുതാനന്ദൻ. മണിയെപ്പോലുള്ള എമ്പോക്കികളുടെ പ്രസ്താവനയെ അ൪ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി വി.എസ് ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ചിന്നക്കനാലിലെ പ്രസംഗത്തിൽ മണി വി.എസിനെതിരെ പ്രസംഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം  പ്രതികരിച്ചത്. മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് ആദ്യം പ്രതികരിക്കാൻ വി.എസ് മടിച്ചിരുന്നു. ‘ചന്ദ്രശേഖരൻെറ അമ്മായിയപ്പനാണ് വി.എസെന്ന്’ മണി പറഞ്ഞല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് എമ്പോക്കിയെന്ന് പ്രതികരിച്ചത്.
വയനാട്ടിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച രാത്രിയാണ് വി.എസ് ഗെസ്റ്റ് ഹൗസിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.