നെടുമ്പാശേരി: വൻനഷ്ടത്തിലുള്ള റൂട്ടുകൾ മിക്കവയും എയ൪ഇന്ത്യ ഉപേക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി റൂട്ടുകൾ പുനഃക്രമീകരിക്കാൻ എയ൪ഇന്ത്യ തീരുമാനിച്ചു. ഇതിനായി പ്രത്യേക സമിതിക്കും രൂപം നൽകി. ഇന്ധന ചെലവുപോലും വരുമാനമായി ലഭിക്കാത്ത ചില റൂട്ടുകളിൽ എയ൪ഇന്ത്യ സ൪വീസ് നടത്തുന്നുണ്ട്.
ഒഴിവാക്കാനാകാത്ത ചില റൂട്ടുകളിൽ നഷ്ടം സഹിച്ചും സ൪വീസ് തുടരും. മറ്റ് റൂട്ടുകളിൽ സ൪വീസുകളുടെ എണ്ണം കുറച്ചോ സമയം മാറ്റിയോ ഏത് വിധത്തിൽ ലാഭകരമാക്കാം എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുക.എയ൪ ഇന്ത്യ ഇന്ത്യൻ എയ൪ലൈൻസ് ലയനം നടന്നിട്ടും പല റൂട്ടുകളും ലാഭകരമാക്കാൻ കഴിയാത്തത് ശരിയായ പഠനമില്ലാതെ റൂട്ടുകൾ നിശ്ചയിച്ചതാണെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.
എയ൪ഇന്ത്യ നിലവിലുള്ള പൈലറ്റുമാരെ ഉപയോഗിച്ച് പരമാവധി രാജ്യാന്തര സ൪വീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ടിക്കറ്റ് ബുക്കിങ് പഴയതുപോലെ തുടരാനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.