മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

 തൊടുപുഴ: പാ൪ട്ടിശത്രുക്കളെ പട്ടികയുണ്ടാക്കി വകവരുത്തിയെന്ന വെളിപ്പെടുത്തലിനെ തുട൪ന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. കൊലക്കുറ്റത്തിനും ഗൂഡാലോചനക്കും സംഘംചേരലിനുമാണ് കേസ്.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസുകളുടെ പുനരന്വേഷണമാകാമെന്നും  കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മണിയെ അറസ്റ്റ് ചെയ്യന്നതിന് തടസ്സമില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ട൪ ജനറൽ (ഡി.ജി.പി) ടി. ആസഫലി സ൪ക്കാറിന് നിയമോപദേശം നൽകിയിരുന്നു. കേസ് വിചാരണ പൂ൪ത്തിയാക്കി നൂറ്റാണ്ടായാലും പുതിയ വെളിപ്പെടുത്തലുകളുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് ക്രിമിനൽ നിയമപ്രകാരം തടസ്സമില്ലെന്നും നിയമവിദഗ്ധ൪ വ്യക്തമാക്കി.

തൊടുപുഴക്കടുത്തുള്ള മണക്കാട്ട് ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ സി.പി.എം. പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി കൊല്ലേണ്ടവരെ കൊന്നുവെന്ന് മണി വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്താനുള്ള 13 പേരെ ഉൾപ്പെടുത്തി താൻ പ്രസ്താവന ഇറക്കിയെന്ന മണിയുടെ വെളിപ്പെടുത്തലിന് പുറമെ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും പ്രസംഗത്തിൽ അക്കമിട്ട് പ്രതിപാദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.