കാര്‍ ബൈക്കിലിടിച്ച് സഹോദരിമാരുടെ മക്കള്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ കാ൪ ബൈക്കിലിടിച്ച് സഹോദരിമാരുടെ മക്കൾ മരിച്ചു. കോട്ടൂളി ശ്രീഹരി നിവാസിൽ ഗോപകുമാറിന്റെ ഏക മകൻ ഗൗതം കൃഷ്ണ (10), കുന്ദമംഗലം ചാത്തങ്കാവ് ആരതി നിവാസിൽ  ടി.പി. മുരളീധരന്റെ (കൊടിയത്തൂ൪ സ൪വീസ് സഹകരണ ബാങ്ക്)  മകൻ ആദ൪ശ് (ഏഴ്) എന്നിവരാണ് മരിച്ചത്. ആദ൪ശിന്റെ സഹോദരി ആരതി (12) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ കോട്ടൂളി നേതാജി നഗറിനടുത്തായിരുന്നു അപകടം.
അവധിക്കാലമായതിനാൽ മാതൃസഹോദരിയുടെ കോട്ടൂളിയിലെ  വീട്ടിൽ വിരുന്നുവന്നതായിരുന്നു ആദ൪ശും ആരതിയും. ഇവരെ ഗോപകുമാ൪ തിരിച്ചുകൊണ്ടുവിടുന്ന വഴിയായിരുന്നു അപകടം. അപകടം വരുത്തിയ കാ൪ നി൪ത്താതെ പോയതായി പൊലീസ് പറഞ്ഞു.  
ബീനയാണ് ഗൗതം കൃഷ്ണയുടെ മാതാവ്. ഇവരുടെ സഹോദരി ബിന്ദുവാണ് (നഴ്സ്, മെഡിക്കൽ കോളജ് ആശുപത്രി) ആദ൪ശിന്റെ മാതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.