കൊച്ചി: വള൪ന്നുവരുന്ന മതതീവ്രവാദ ശക്തികൾക്കെതിരെ ജനത്തെ ജാഗരൂകരാക്കാൻ കോൺഗ്രസ് പ്രവ൪ത്തക൪ ആശയ പ്രചാരണം നടത്തണമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി. കോൺഗ്രസിന്റെ പുതുക്കിപ്പണിത ജില്ലാ ആസ്ഥാനമന്ദിരം 'കരുണാകര ഭവൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമതത്തോടും ജാതിയോടും പ്രത്യേക അടുപ്പമോ, അകൽച്ചയോ കാണിക്കരുത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുകയും വേണം. ശരിയല്ലെന്ന് ബോധ്യമാവുന്നത് തുറന്ന്പറയണം. സമൂഹം നേരിടുന്ന ജീ൪ണതയെ ആശയപ്രചാരണംകൊണ്ട് പ്രതിരോധിക്കാനാവണം. മതേതര ചിന്താഗതി കടുത്ത ഭീഷണി നേരിടുകയാണ്. ലോകത്ത് കുഴിച്ചുമൂടപ്പെട്ട സ്റ്റാലിനിസ്റ്റ് ശക്തി ഇടക്കിടെ തലപൊക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് പലപ്പോഴും കേരളത്തിൽ കാണുന്നത്- അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയെ ഒപ്പം നി൪ത്തേണ്ട ബാധ്യത കോൺഗ്രസിനാണെന്ന് തുട൪ന്ന് സംസാരിച്ച കേന്ദ്രമന്ത്രി വയലാ൪ രവി പറഞ്ഞു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വ൪ഗീയ ശക്തികൾ യുവാക്കളെ ആക൪ഷിക്കുന്നത് ഭീഷണിയായി കാണണം. അവരെ തിരുത്താൻ നമുക്ക് കഴിയണം-അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മന്ത്രി കെ.ബാബു, എം.പിമാരായ എം.ഐ. ഷാനവാസ്, കെ.പി. ധനപാലൻ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.