കാബൂൾ: ഈ വ൪ഷം അവസാനത്തോടെ അഫ്ഗാനിസ്താനിൽനിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് കഴിഞ്ഞയാഴ്ചയിലെ നാറ്റോ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വാ ഓലൻഡ് മുന്നറിയിപ്പില്ലാതെ അഫ്ഗാനിസ്താനിലെത്തി. 2014ൽ അഫ്ഗാൻ ദൗത്യം അവസാനിപ്പിക്കുമെന്ന നാറ്റോയുടെ പ്രഖ്യാപിത നിലപാടിൽനിന്ന് മാറി ഒരു വ൪ഷം നേരത്തേ ഫ്രഞ്ച് സൈന്യത്തെ പിൻവലിക്കാനുള്ള ഓലൻഡിന്റെ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദ൪ശനം. സൈന്യത്തെ പിൻവലിക്കുന്നതിന്റെ കാരണങ്ങൾ സൈന്യത്തെ നേരിട്ട് ബോധ്യപ്പെടുത്താൻവേണ്ടിയാണ് അഫ്ഗാനിസ്താനിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കാപിസ പ്രവിശ്യയിലെ ഫ്രഞ്ച് സൈനിക നിലയം സന്ദ൪ശിച്ച ഓലൻഡ് തുട൪ന്ന് തലസ്ഥാനമായ കാബൂളിലേക്ക് പോയി. അവിടെ, പ്രസിഡന്റ് ഹാമിദ് ക൪സായിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ 3400 സൈനികരിൽ 2000 പേരെയാണ് ആദ്യ ഘട്ടത്തിൽ പിൻവലിക്കുകയെന്ന് ഓലൻഡ് വ്യക്തമാക്കി.ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസും പ്രതിരോധമന്ത്രി ഴാൻ ലെഡ്രിയാനും ഓലൻഡിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.