കൊല്ലം: ജില്ലയിൽ ചൊവ്വാഴ്ച അതിരാവിലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി നാല്് പേ൪ മരിച്ചു. ഇത്തിക്കര ദേശീയ പാതയിലും സംസ്ഥാന ഹൈവേയിലും ആണ് അപകടമുണ്ടായത്.
ഇത്തിക്കര ദേശീയ പാതയിൽ ഒമ്നി വാനും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന കരുനാഗപ്പള്ളി പുതിയകാവ് സ്വദേശികളായ ഫാത്വിമ കുഞ്ഞ് (55), അൻവ൪ (13), വാഹനമോടിച്ചിരുന്ന ഷമീ൪ (25) എന്നിവ൪ മരിക്കുകയും ആറ്് പേ൪ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാനിലുണ്ടായിരുന്ന സംഘം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ പുല൪ച്ചെ അഞ്ചരയോടെയായിരുന്ന അപകടം. അപകടത്തിൽ വാൻ പൂ൪ണമായും തക൪ന്നു.
സംസ്ഥാന ഹൈവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടയ മറ്റൊരപകടത്തിൽ കൊല്ലം കട്ടവിള തടവിള തൈക്കുന്നത്ത് അബ്ദുൽ അസീസ് മരിച്ചു. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.