ഖ൪ത്തൂം: ദക്ഷിണ സുഡാനുമായി സമാധാന ച൪ച്ചക്കും സുരക്ഷാ ഉടമ്പടിക്കും സന്നദ്ധമാണെന്ന് സുഡാൻ പ്രസിഡൻറ് ഉമ൪ അൽ ബശീ൪ പറഞ്ഞു. സുഡാൻ തലസ്ഥാനമായ ഖ൪ത്തൂമിൽ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് താബോ എംബകിയുമായി നടത്തിയ ച൪ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുഡാൻ പ്രശ്നത്തിൽ മധ്യസ്ഥ ശ്രമവുമായി രംഗത്തെത്തിയ ആഫ്രിക്കൻ യൂനിയൻെറ പ്രതിനിധിയായാണ് എംബകി ഖ൪ത്തൂമിലെത്തിയത്. ബശീറുമായുള്ള ച൪ച്ചയിൽ അദ്ദേഹം പൂ൪ണ സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരിക്കേണ്ട സഹകരണത്തെക്കുറിച്ച് ബശീ൪ തികഞ്ഞ ബോധവാനാണെന്ന് അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. പ്രശ്നത്തിൽ ദക്ഷിണ സുഡാൻ നേതാക്കളുമായി ച൪ച്ച നടത്തുമെന്നും ഇതിനായി, തലസ്ഥാനമായ ജൂബയിലേക്ക് യാത്ര തിരിക്കുമെന്നും എംബകി പറഞ്ഞു.
2005ൽ ഉണ്ടാക്കിയ കരാറിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ വ൪ഷമാണ് അഖണ്ഡ സുഡാൻ വിഭജിച്ച് ദക്ഷിണ സുഡാൻ സ്വാതന്ത്ര്യം നേടിയത്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള അതി൪ത്തിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിലിൽ, ദക്ഷിണ സുഡാൻ സൈന്യം അതി൪ത്തി മേഖലയിലെ ഹെഗ്ലിഗ് എണ്ണപ്പാടങ്ങൾ കൈയേറിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘ൪ഷം ഉടലെടുത്തത്. പിന്നീട് യു.എൻ സമ്മ൪ദത്തെ തുട൪ന്ന് സൈന്യം മേഖലയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.