ഐ.പി.എല്‍ ഒത്തുകളി : അഞ്ച് കളിക്കാരെ സസ്പെന്‍ഡ് ചെയ്തു

ന്യൂദൽഹി: പണക്കൊഴുപ്പിൻെറ മേളയെന്ന് അറിയപ്പെടുന്ന ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് ടൂ൪ണമെൻറിലും ഒത്തുകളി വിവാദം.
ഇന്ത്യാ ടി.വി നടത്തിയ ഒളികാമറാ ഓപറേഷനിൽ വിവിധ ടീമുകളിൽപെട്ട അഞ്ച് താരങ്ങളാണ് തൽസമയ വാതുവെപ്പും കള്ളക്കളികളും സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇവരെ ഐ.പി.എൽ ഭരണസമിതി അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. പഞ്ചാബ് കിങ്സ് ഇലവൻ താരങ്ങളായ ശലഭ് ശ്രീവാസ്തവ, അമിത് യാദവ്, ഡെക്കാൻ ചാ൪ജേഴ്സിൻെറ ടി.പി സുധീന്ദ്ര, പുണെ വാരിയേഴ്സിൻെറ മോനിഷ് മിശ്ര, ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐ.സി.എൽ) കളിച്ച അഭിനവ് ബാലി എന്നിവ൪ക്കെതിരെയാണ് നടപടി.
അന്താരാഷ്ട്ര താരങ്ങളെയും ടീം ഉടമകളെയും പ്രതിക്കൂട്ടിൽ നി൪ത്തുന്ന തരത്തിലാണ് വാ൪ത്ത. ഐ.പി.എല്ലിലേക്ക് കള്ളപ്പണമൊഴുകുന്നതായും കളിക്കാ൪ പറയുന്നു.
സംഭവം ഗൗരവമായെടുത്ത ഐ.പി.എൽ ഭരണസമിതി വീഡിയോ കോൺഫറൻസിങ്ങിലൂടെ യോഗം ചേ൪ന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡി(ബി.സി.സി.ഐ)നോട് കളിക്കാ൪ക്കെതിരെ ക൪ശനനനടപടിക്ക് ശിപാ൪ശ ചെയ്തു. ബി.സി.സി.ഐ ഈയിടെ രൂപവത്കരിച്ച അഴിമതി വിരുദ്ധ ഘടകത്തിൻെറ പ്രസിഡൻറ് രവി സവാനിയോട് അന്വേഷണം നടത്തി അച്ചടക്കസമിതി റിപ്പോ൪ട്ട് നൽകാൻ ക്രിക്കറ്റ് ബോ൪ഡ് നി൪ദേശിച്ചിട്ടുണ്ട്. സസ്പെൻഷനിലായ താരങ്ങൾക്കെതിരെയുള്ള തുട൪നടപടികൾ അതിനുശേഷം കൈക്കൊള്ളുമെന്ന് ഐ.പി.എൽ ചെയ൪മാൻ രാജീവ് ശുക്ള അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.