കോഴിക്കോട്: ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് വ്യവസായികൂടിയായ മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയയുടെ നല്ലളത്തെ വസതിയിൽ പൊലീസ് പരിശോധന നടത്തി.
ചന്ദ്രശേഖരൻ വധകേസിലെ ചില പ്രതികളെ വീട്ടിൽ ഒളിപ്പിച്ചതായ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നല്ലളം സി.ഐയുടെ നേതൃത്വത്തിൽ വീട് പരിശോധിച്ചത്. വി.കെ.സിയുടെ അനുമതി വാങ്ങിയശേഷമായിരുന്നു പരിശോധന.
വിശദമായി പരിശോധിച്ചിട്ടും ആരെയും കണ്ടെത്താനാവാതെ പൊലീസ് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.