തിരുവല്ല: വി.എസ്.അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും പ്രസ്താവനകൾ കൂട്ടി വായിച്ചാൽ ടി.പി.ചന്ദ്രശേഖരൻ വധത്തിലെ പ്രതികളെക്കുറിച്ച് മനസ്സിലാകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ.
കൊല്ലപ്പെട്ട മുട്ടാ൪ സെന്റ് ജോ൪ജ് ഹയ൪ സെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാ൪ഥി പെരിങ്ങര നമ്മനാശ്ശേരിയിൽ ലെജിന്റെ വീട്ടിലെത്തിയ മന്ത്രി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ചന്ദ്രശേഖരൻ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് പറഞ്ഞപ്പോൾ ചാടിവീണ പിണറായിക്ക് ഇപ്പോൾ വി.എസിന്റെ പ്രസ്താവനയെപ്പറ്റി എന്താണ് പറയാനുള്ളത്.
ഇത് പച്ചയായ കൊലപാതകമാണ്. പാ൪ട്ടിക്കാ൪ കൊടുത്ത പട്ടികയിലുള്ളവരല്ല്ള യഥാ൪ഥ പ്രതികൾ. മുമ്പ് നടന്ന പല കൊലപാതകങ്ങളിലും പാ൪ട്ടിക്കാ൪ കൊടുത്ത പല പട്ടികകളും ആഭ്യന്തര വകുപ്പിന് തലവേദനയായിട്ടുണ്ട്.
കോടതിയുടെ വിമ൪ശനം ഏൽക്കേണ്ടിയും വന്നു. അത് ഇനി ഉണ്ടാവില്ല. കേസന്വേഷണത്തിന് കഴിവുറ്റ സംഘമാണ് നേതൃത്വം നൽകുന്നത്. ശരിയായ മാ൪ഗത്തിലാണ് അന്വേഷണം നടക്കുന്നതും. ലെജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസന്വേഷണ ഗതി പരിശോധിക്കും. കേസ് മന്ദഗതിയിലാണെങ്കിൽ വേണ്ട നടപടി സ്വീകരിക്കും. കൊലപാതകം നടന്നത് ആലപ്പുഴ ജില്ലയിലാണ്.
അതിനാൽ അന്വേഷണ ആലപ്പുഴ ജില്ലാ പൊലീസ് നേതൃത്വത്തിലാണ്. അവരോട് കേസ് അന്വേഷണത്തെക്കുറിച്ച് അന്വേഷിക്കും. അന്വേഷണം തൃപ്തികരമല്ലെന്ന് ലെജിന്റെ മാതാപിതാക്കളും തദ്ദേശവാസികളും പറഞ്ഞത് ഗൗരവമായി കാണും.ആവശ്യമെങ്കിൽ വേറൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കും.
മന്ത്രിയോടൊപ്പം പി.സി.വിഷ്ണുനാഥ് എം.എൽ.എ ,ഡി.സി.സി വൈസ് പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കരി, വൈസ് പ്രസിഡന്റ് സുമ റെജി, വിക്ട൪.ടി.തോമസ്, സാം ഈപ്പൻ, അഡ്വ.ബിനു.വി.ഈപ്പൻ, വി.ആ൪.രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.