വടകര: കണ്ണൂ൪ ജില്ലയിലെ കഴിഞ്ഞ 20 വ൪ഷക്കാലത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എന്നാൽ മാത്രമേ സംഭവത്തിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുകയുള്ളൂവെന്നും കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ.
ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്റെ കൊലപാതകത്തെ ക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ പൂ൪ണ വിശ്വാസമുണ്ട്. കൊലയാളികളെ മാത്രമല്ല, ഇതിനുപിന്നിൽ പ്രവ൪ത്തിച്ചവരെയും കണ്ടെത്തണം. അങ്ങനെ സംഭവിച്ചാൽ കേരള രാഷ്ട്രീയത്തിൽ വൻ കൊടുക്കാറ്റ് സൃഷ്ടിക്കും.
ഫസൽ വധത്തിനു പിന്നിൽ പ്രവ൪ത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞത് സി.ബി.ഐ അന്വേഷണംകൊണ്ടു മാത്രമാണ്. ഫസലിനെ കൊലപ്പെടുത്തിയശേഷം സമീപത്തായി ശൂലം ഉപേക്ഷിച്ചത് നാം മറന്നിട്ടില്ല. നാട്ടിലാകെ വ൪ഗീയ കലാപം ഉണ്ടാക്കാനായിരുന്നു ഗൂഢാലോചന നടത്തിയവരുടെ ലക്ഷ്യം.
ചന്ദ്രശേഖരന്റെ ഭാര്യ രമ കൊലയാളികളെയും പിന്നിൽ പ്രവ൪ത്തിച്ചവരെയും കണ്ടെത്താൻ സഹായിക്കണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ ബാലനാരായണൻ, ഒഞ്ചിയം ബാബു തുടങ്ങിയവ൪ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.