മട്ടാഞ്ചേരി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തടഞ്ഞുവെച്ചിരുന്ന ഇറ്റാലിയൻ കപ്പൽ എന്റിക ലെക്സി കൊച്ചി തീരം വിട്ടു. 12 നോട്ടിക്കൽ മൈലിനപ്പുറം പൊലീസ് കാവലിലായിരുന്ന കപ്പൽ ശനിയാഴ്ച രാത്രി വൈകിയാണ് തീരം വിട്ടത്. പൊലീസ് സേനയെ പിൻവലിച്ച ശേഷമാണ് കോടതി നി൪ദേശപ്രകാരം യാത്രാനുമതി നൽകിയത്. സുപ്രീംകോടതി നി൪ദേശപ്രകാരം മൂന്ന് കോടി രൂപയും ആവശ്യപ്പെടുമ്പോൾ കപ്പലും നാവിക ഉദ്യോഗസ്ഥരെയും എത്തിക്കാമെന്ന് മുദ്രപ്പത്രത്തിൽ എഴുതിയ ബോണ്ടും ഉടമ ശനിയാഴ്ച ഹൈകോടതി രജിസ്ട്രാ൪ ജനറൽ പി. കെമാൽപാഷക്ക് സമ൪പ്പിച്ചു.
തുട൪ന്നാണ് കപ്പൽ കൊച്ചി വിടാൻ ഹൈകോടതി അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.