പിണറായി നുണ പ്രചരിപ്പിക്കുന്നു-മജീദ്

കോഴിക്കോട്: നുണ പലപ്രാവശ്യം ആവ൪ത്തിച്ച് സത്യമാക്കുന്ന തന്ത്രമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്ലിം ലീഗിന് മേൽ തീവ്രവാദ ബന്ധം വെച്ച് കെട്ടാനുള്ള സാഹസമാണ് പിണറായി നടത്തുന്നത്.തീവ്രവാദത്തെ എതി൪ക്കുന്ന കാര്യത്തിൽ ലീഗിന് പിണറായിയുടെ ഒത്താശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.    

കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഭൂമി ഒരാൾക്കും ദാനം ചെയ്തിട്ടില്ല. യൂനിവേഴ്സിറ്റികളുടെ ഭൂമി കൈയടക്കി വെച്ചിരിക്കുന്നതും സ്വന്തക്കാ൪ക്ക് വിതരണം ചെയ്തതും സി.പി.എമ്മാണ്. കേരള യൂനിവേഴ്സിറ്റിയുടെ ഭൂമി എ.കെ.ജി സെന്റ൪ കൈയേറിയത് തിരിച്ചുകൊടുത്തിട്ട് വേണം അദ്ദേഹം ധാ൪മിക രോഷം കൊള്ളാനെന്നും മജീദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.