അങ്കാറ: ഔദ്യോഗിക ചടങ്ങുകളിൽ സ്ത്രീകൾ ശിരോ വസ്ത്രമണിയുന്നതിന് വിലക്കുള്ള തു൪ക്കിയിൽ കഴിഞ്ഞ ദിവസത്തെ പരമാധികാര-ബാലദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഭാര്യമാരോടൊപ്പം സന്നിഹിതരായത് മാധ്യമശ്രദ്ധ ആക൪ഷിച്ചു.
അമീന ഉ൪ദുഗാനും പ്രമുഖ നേതാക്കളുടെ ഭാര്യമാരും ശിരോവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ടതിനെ സംബന്ധിച്ച് ചില മാധ്യമപ്രവ൪ത്തക൪ ആരാഞ്ഞപ്പോൾ തു൪ക്കിയിലെ അത്തരം നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചുവരികയാണെന്ന് ഉറുദുഗാൻ മറുപടി നൽകി.
പാ൪ലമെന്റ് സ്പീക്ക൪ സെമിയ സിസെക്കാണ് ഔദ്യോഗിക ചടങ്ങിന് ആതിഥ്യം വഹിച്ചത്. ചടങ്ങിൽ സംബന്ധിച്ചവ൪ക്കും എത്താതിരുന്നവ൪ക്കും ഒരേ പോലെ നന്ദി രേഖപ്പെടുത്തിയ സ്പീക്ക൪ താൻ കക്ഷിഭേദമില്ലാതെ ചടങ്ങിലേക്ക് സ൪വരേയും ക്ഷണിച്ചതായും അറിയിച്ചു. ഭരണകക്ഷിയായ ജസ്റ്റീസ് ആൻഡ് ഡവലപ്മെന്റ് പാ൪ട്ടി നേതാക്കളുടെ ഭാര്യമാ൪ ശിരോവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുമെന്ന ആശങ്കയാൽ ഇത്തരം ചടങ്ങുകളിൽ സൈനിക൪ മുൻ വ൪ഷങ്ങളിൽ സംബന്ധിച്ചിരുന്നില്ല.
തീവ്ര മതേതരവാദികളായ സൈനികരുമായുള്ള കശപിശ ഒഴിവാക്കാൻ ഇത്തരം ഔദ്യോഗിക ചടങ്ങുകൾ രണ്ടു തവണയായി നടക്കുന്ന രീതിയും മുൻ വ൪ഷങ്ങളിൽ അവലംബിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.