ലീഗ്-കോണ്‍ഗ്രസ് ബന്ധം തകര്‍ക്കാന്‍ ഗൂഢശ്രമം -കെ.പി.എ. മജീദ്

കോഴിക്കോട്: കോൺഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ച് മുസ്ലിംലീഗിന്റെ പേരിലും ലീഗ് നേതാക്കളെക്കുറിച്ച് കോൺഗ്രസിന്റെ പേരിലും ഫ്ളക്സ് ബോ൪ഡുകൾ സ്ഥാപിച്ച് ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത് ചില ദുശ്ശക്തികളാണെന്ന്  മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആരോപിച്ചു.

 ഇരുട്ടിന്റെ മറവിൽ ഫ്ളക്സ് ബോ൪ഡുകൾ സ്ഥാപിച്ച് അതിരാവിലെ ചാനലുകളെ വിളിച്ച് വിവരമറിയിക്കുകയാണ് ഇവരുടെ ജോലി. പാ൪ട്ടിനേതാക്കളോ അനുയായികളോ അറിയാതെ ഉയരുന്ന ഇത്തരം ഫ്ളക്സ് ബോ൪ഡുകൾ ഉപയോഗിച്ച് ലീഗിനെയും കോൺഗ്രസിനെയും തമ്മിലകറ്റാനാണ് ശ്രമം. യു.ഡി.എഫിന്റെ ശത്രുക്കളാണ് ഇതിന് പിന്നിൽ പ്രവ൪ത്തിക്കുന്നത്.

അത്തരക്കാരുടെ കെണിയിൽ പാ൪ട്ടിപ്രവ൪ത്തകരും യു.ഡി.എഫ് അനുഭാവികളും വഞ്ചിതരാകരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.ഡി.എഫിൽ പ്രശ്നങ്ങളുണ്ടാക്കി കലക്കുവെള്ളത്തിൽ മീൻപിടിക്കാമെന്ന്  കരുതുന്നത്  വ്യാമോഹമാണ്.
കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.