കാലിക്കറ്റ് വാഴ്സിറ്റിയിലെ അടിയന്തരാവസ്ഥ ചെറുത്തുതോല്‍പിക്കും -എസ്.ഐ.ഒ

കോഴിക്കോട്:  വിദ്യാ൪ഥി സമരങ്ങൾക്കെതിരെ കാലിക്കറ്റ് സ൪വകലാശാല നടപ്പാക്കിയ അടിയന്തരാവസ്ഥയെ ചെറുത്തുതോൽപിക്കുമെന്ന് എസ്.ഐ.ഒ  സംസ്ഥാന  പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

ഹൈകോടതിയുടെ സാധാരണ  ഉത്തരവ് വളച്ചൊടിച്ച് പൊലീസ് വാഴ്സിറ്റി കാമ്പസിൽ വിദ്യാ൪ഥിസമരങ്ങൾ നിരോധിച്ചിരിക്കയാണ്. ന്യായമായ ആവശ്യങ്ങൾക്ക് സമരം നടത്തുന്നവരെ കള്ളകേസിൽ കുടുക്കി ജയിലിലടക്കുന്നു. ഭൂമിദാനം ഉൾപ്പെടെ സ൪വകലാശാലയിൽ നടക്കുന്ന അനധികൃത ഇടപാടുകളും കൃത്യവിലോപങ്ങളും മറച്ചുവെക്കാനാണ് അധികൃതരുടെ ശ്രമം -അദ്ദേഹം ആരോപിച്ചു.

 ഐ.ഐ.ടി പ്രവേശം നേടിയ വിദ്യാ൪ഥികളുടെ ഗ്രേഡിങ് റിപ്പോ൪ട്ടിനും ഡിഗ്രി ഫലത്തിനുമായി സമരം ചെയ്ത എസ്.ഐ.ഒ പ്രവ൪ത്തകരെ  ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം റിമാൻഡ് ചെയ്ത് ജയിലിലടച്ച പൊലീസ്, ഭൂമിദാന പ്രശ്നത്തിൽ സമരം നടത്തിയവരെ പെറ്റി കേസ് ചാ൪ജ് ചെയ്ത് വിട്ടയച്ചു. ഇത്തരം ഇരട്ട സമീപനം അവസാനിപ്പിച്ചില്ലെങ്കിൽ രക്ഷിതാക്കളടക്കം ബഹുജനങ്ങളെയും ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസ് കൺവീന൪ ജസീം പുറത്തൂ൪, സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.