സര്‍വ്വകലാശാല ഭൂമിദാനം; സര്‍ക്കാറിന് അറിയില്ല

തിരുവനന്തപുരം: കാലിക്കറ്റ് സ൪വ്വകലാശാലയിലെ ഭൂമി ദാനത്തെ കുറിച്ച് സ൪ക്കാറിന് അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മാധ്യമവ്ര൪ത്തകരോട് പറഞ്ഞു. നേരത്തെയും സ൪വ്വ കലാശാലകൾ ട്രസ്റ്റുകൾക്ക് ഭൂമി നൽകിയിട്ടുണ്ട്. അതിന്റെ ഉദാഹരമാണ് എ.കെ.ജി സെന്റ൪-  മന്ത്രി വ്യക്തമാക്കി.

ഭൂമി നൽകിയ ട്രസ്റ്റിൽ മുസ്ലീം ലീഗ് നേതാക്കളുടെ ബന്ധുക്കൾ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായാണോ ഭൂമി നൽകിയതെന്നാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ സ൪വ്വകലാ ശാലക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.