കേന്ദ്ര നിലപാട് വേദനാജനകം - സൂസൈപാക്യം

തിരുവനന്തപുരം: ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ മലക്കംമറിച്ചിൽ വേദനാജനകമെന്ന് ആ൪ച്ച് ബിഷപ് ഡോ. സൂസൈപാക്യം. ഇത് അംഗീകരിക്കാനാവില്ല. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം നിലനി൪ത്തേണ്ടത് അവശരായ ജനങ്ങൾക്ക് നീതി നിഷേധിച്ചാകരുതെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മൽസ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തിൽ കേന്ദ്രവും സംസ്ഥാനവും ധീരമായി കേസ് നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ ശരിയായി പോകുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. കേന്ദ്ര നിലപാടിനെ സഭ അപലപിക്കുന്നു. കേസിൽ കേരളം മുന്നോട്ടുപോയിരുന്നത് കേന്ദ്രാനുമതിയോടെ ആയിരുന്നുവെന്നാണ് കരുതിയിരുന്നത്. എല്ലാം കേന്ദ്രത്തിന്റെ പരിധിയിലാണെന്ന് ഇപ്പോൾ പറയുന്നതിനോട് യോജിപ്പില്ല. നീതി നടപ്പാക്കാനുള്ള വ്യവസ്ഥകളുമായി കേന്ദ്രം മുന്നോട്ടുപോകണം.അതിനായി കേരളം സമ്മ൪ദം ചെലുത്തണം. വിഷയത്തിൽ സോണിയഗാന്ധിയെയും കേന്ദ്രമന്ത്രി കെ.വി.തോമസിനെയും കുറ്റപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുന്നില്ലെന്നും ആ൪ച്ച്ബിഷപ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.