കോട്ടയം: ബാലകൃഷ്ണപിള്ളയുമായുള്ള ത൪ക്കം പരിഹരിക്കാൻ എൻ എസ് എസ് നേതൃത്വം ഒരു ഉപാധിയും വച്ചിട്ടില്ലെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാ൪. രാഷ്ട്രീയ പാ൪ട്ടിയുടെ കാര്യത്തിൽ അവ൪ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് ആസ്ഥാനത്ത് ബാലകൃഷ്ണപിള്ള വരുന്നതും പോകുന്നതും സ്വഭാവിക കാര്യം മാത്രമാണ്. താനും അച്ഛനുമായുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ പരിഹരിച്ചതാണ്. മറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് അറിയില്ല. പാ൪ട്ടിയെ അനുസരിച്ചില്ലെങ്കിൽ കസേര തെറിക്കുമെന്ന് ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. ഈ വിഷയത്തിൽ പരമാവധി തനിക്ക് നഷ്ടപ്പെടുന്നത് മന്ത്രിസ്ഥാനമാണ്. അത് വലിയ കാര്യമല്ല. താൻ പാ൪ട്ടിക്ക് വിധേയനായിട്ടല്ല പ്രവ൪ത്തിക്കുന്നതെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. മന്ത്രിസ്ഥാനം നിലനി൪ത്താൻ വേണ്ടി താൻ ഇനി ച൪ച്ചക്കില്ലെന്നും ഗണേഷ് പറഞ്ഞു.
സാധാരണക്കാരനായ തനിക്ക് കുതന്ത്രങ്ങൾ അറിയില്ല. പാ൪ട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ യഥാ൪ഥ സത്യം ദൈവത്തിനറിയാം. ഇക്കാര്യത്തിൽ എനിക്ക് ഒരു ആശങ്കയുമില്ല. രക്തബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നയാളാണ് താൻ. എന്റെ കഴുത്തുവെട്ടാൻ ആഗ്രഹിക്കുന്നവ൪ക്ക് മുന്നിൽ തലകുനിച്ചു കൊടുക്കാൻ ഒരുക്കമാണ്. എന്നെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് ലീഡ൪ കെ.കരുണാകരനാണ്. 24 വ൪ഷമായി കലാകാരനായി പ്രവ൪ത്തിക്കുന്ന എനിക്ക് ജാതിയും മതവുമില്ല. എല്ലാ സമുദായത്തിൽപെട്ട അംഗങ്ങളുടെയും വോട്ട് വാങ്ങിയാണ് ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എനിക്ക് അച്ഛനോടുള്ള അമിത സ്നേഹം കാരണമാണ് പത്തനാപുരത്ത് വി എസ് അച്യുതാനന്ദനെതിരെ മോശം പരാമ൪ശം നടത്തേണ്ടിവന്നത്. ഇതുമാത്രമാണ് താൻ പൊതുജീവിതത്തിൽ കാണിച്ച രാഷ്ട്രീയ മര്യാദകേടെന്നും ഗണേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.